ജെറുസലേം: ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ വെളിപ്പെടുത്തി. ഇറാന്റെ ആണവ പരീക്ഷണത്തിനെതിരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സജ്ജമായിരുന്നുവെന്ന് പ്രതിരോധമന്ത്രി യഹൂദ് ബറാക് വ്യക്തമാക്കി.
ഇസ്രായേലിന്റെ എട്ടംഗ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ഇറാനെതിരെ സൈബര്‍ ആക്രമണത്തില്‍ തുടങ്ങി ആണവ കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസ്സൈല്‍ വര്‍ഷിക്കാനായിരുന്നു ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതെന്നും യഹൂദ് വെളിപ്പെടുത്തി.
എന്നാല്‍ ആക്രമണം നടത്തുമെന്ന ഇസ്രായേലിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ഇറാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: