മെക്ക: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനില്‍ (ഒ.ഐ.സി) നിന്നും സിറിയയെ പുറത്താക്കി. വ്യാഴാഴ്ച രാവിലെ സൗദി അറേബ്യയിലെ മെക്കയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സിറിയയില്‍ 17 മാസമായി തുടരുന്ന അക്രമം അവസാനിപ്പിക്കാനാണ് ഒ.ഐ.സി അടിയന്തര ഉച്ചകോടി ചേര്‍ന്നത്. സിറിയന്‍ ജനത അനുഭവിച്ച മനുഷത്വരഹിത ആക്രമണങ്ങളില്‍ ഒഐസി വേദന പങ്കുവെക്കുന്നതായി പ്രസിഡന്റ് ഇക്മെലാദ്ദീന് ഇഹ്സാനഗ്ലൂ അറിയിച്ചു. അംഗത്വം റദ്ദാക്കിയതിലൂടെ മുസ്ലീം ലോകത്തുനിന്നും സിറിയയ്ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയന്‍ ജനതയ്ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയിലും കൂട്ടക്കൊലയിലും സംഘം ആശങ്ക രേഖപ്പെടുത്തി. നേരത്തെ സിറിയയെ അറബ് ലീഗും സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. കലാപം രൂക്ഷമായ സിറിയയില്‍ വിമത പക്ഷം സൈനിക വിമാനം വെടിവച്ച് വീഴ്ത്തിയതിനെ തുടന്നാണ് പോരാട്ടം വീണ്ടും രൂക്ഷമായത്.
അലെപ്പോ നഗരം പിടിച്ചെടുക്കുന്നതിനായി സൈന്യം നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം ലെബനനിലേക്ക് കൂടി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാരോട് ലെബനനില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സൗദി അറേബ്യയും ഖത്തറും യുഎഇയും ആവശ്യപ്പെട്ടു.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ലെബനന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: