പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മധ്യവയസ്ക്കനെ തല്ലിക്കൊന്ന് പെട്രോളൊഴിച്ചു തീയിട്ടു. റോഡരുകിലാണ് ദേഹത്ത് തുണി ചുറ്റി തീയിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്. രായമംഗലം പഞ്ചായത്തിലെ നെല്ലിമോളം – തായ്ക്കരചിറ റോഡിലാണ് മധ്യവയസ്കന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ഇന്ന് പുലര്‍ച്ചെ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 45 വയസ് പ്രായം തോന്നിക്കും. തലയ്ക്ക് അടിയേറ്റ് തലപൊട്ടി ചോരവാര്ന്നിട്ടുണ്ട്. സമീപത്തുള്ള മരങ്ങളുടെ ഇലകള്‍ കരിഞ്ഞിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സിഐ ക്രിസ്പിന് സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: