കോതമംഗലം: രണ്ട് മാസം മുമ്പ് നൈജീരിയയില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരണമടഞ്ഞ നേര്യമംഗലം ആവോലിച്ചാല്‍ കൊച്ചുകുടി റിജോ (27)യുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കാരം നടത്തി. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന് എല്‍ദോസിന്റെയും, എലിസബത്തിന്റെയും മകനായ റിജോ നൈജീരിയായിലെ എച്ച്പി കമ്പനി ജീവനക്കാരനായിരുന്നു. നൈജിരിയന്‍ തലസ്ഥാനമായ അബുജയില്‍ നിന്നും ലാഗോസിലേക്ക് കഴിഞ്ഞ ജൂണ്‍ മൂന്നിന് പുറപ്പെട്ട വിമാനം നിയന്ത്രണംവിട്ട് ലാന്റിങ്ങിനിടെ ഇരുനിലകെട്ടിടത്തിനു മുകളില്‍ തകര്‍ന്നു വിഴുകയായിരുന്നു. അപകടത്തില്‍ റിജോയുള്പ്പെടെ 15 യത്രക്കാരാണ് മരണമടഞ്ഞത്. റിജോയുടേതുള്പ്പെടെ ഏതാനും മൃതദേഹങ്ങള്‍ കത്തികരിഞ്ഞനിലയിലായതിനാല് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് നൈജിരിയയിലെത്തിയ പിതാവും ബന്ധവും ഏതാനും ദിവസം തങ്ങിയെങ്കിലും മൃതദേഹം കൈപ്പറ്റാനാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസമാണ് നൈജീരിയന്‍ അധികൃതര്‍ റിജോയുടെ കുടുംബത്തെ അറിയിച്ചത്. വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ നേര്യമംഗലം സെന്റ് മേരിസ് യാക്കോബായ പള്ളിയില്‍ സംസ്ക്കരിച്ചു. ഏക സഹോദരി റിന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: