വത്തിക്കാന്‍: മാര്‍പാപ്പയുടെ മുന്‍ പാചകക്കാരനോട് വിചാരണയ്ക്ക് ഹാജരാകാന്‍ വത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വത്തിക്കാനിലെ അഴിമതി വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 35 പേജുള്ള അഴിമതി രേഖകളാണ് ചോര്‍ന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് പാചകക്കാരനായ പോളോ ഗ്രബ്രിയല അറസ്റ്റിലാകുന്നത്. പിന്നീട് നടത്തിയ തെരച്ചിലില്‍ പോളോയുടെ ഫ്ലാറ്റില്‍നിന്ന് പോലീസ് രേഖകള്‍ കണ്ടെടുത്തു. റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നതായിരുന്നു രേഖകള്‍. രേഖകള്‍ ചോര്‍ത്തിയത് താനാണെന്ന് പോളോ സമ്മതിച്ചിരുന്നു. രഹസ്യരേഖകള്‍ മോഷ്ടിച്ചതാണ് പോളോക്കുമേലുള്ള കുറ്റം. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ കമ്പ്യൂട്ടര്‍ വിദ്ഗ്ദ്ധരുടെ പേരിലും കേസെടുത്തിട്ടുണ്ട്.
ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്റെ ‘ഹിസ് ഹോളിനസ്’ എന്ന പുസ്തകത്തില്‍ വത്തിക്കാനിലെ അഴിമതി വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് പുറംലോകം ഇതറിയുന്നത്. എന്നാല്‍ പുസ്തകത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ പള്ളിയില്‍ അഴിമതി വര്‍ധിച്ചുവന്നത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും പോളോ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കേസിന്റെ വിചാരണ സെപ്തംബറില്‍ ആരംഭിക്കും. കേസില്‍ എപ്പോള്‍ വേണമെങ്കിലും മാര്‍പാപ്പക്ക് ഇടപെടാം. പോളേയ്ക്ക് മാപ്പ് ലഭിച്ചേക്കാമെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. എന്നാല്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പോളോക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. പോളോയുടെ ഫ്ലാറ്റില്‍നിന്ന് പോപ്പിന്റെ പേരിലുള്ള ഒരു ലക്ഷം യൂറോയുടെ ചെക്കും സ്വര്‍ണ്ണക്കട്ടികളും 16-ാം നൂറ്റാണ്ടിലെ പുസ്തകങ്ങളും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: