മോസ്ക്കോ: ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം യുഎസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്ന് സൂചന. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ഊര്‍ജ്ജ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനികളെ ഉപരോധം കാര്യമായി ബാധിക്കും. അമേരിക്ക-റഷ്യ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികളില്‍നിന്ന് അമേരിക്ക പിന്മാറണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് മരിയ സക്കറോവ ആവശ്യപ്പെട്ടു.
ഇറാന്റെ ആണവോര്‍ജ്ജ പദ്ധതികള്ക്കുമേലെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച പ്രസിഡന്റ് ബരാക് ഒബാമ പുതിയൊരു നിയമത്തില്‍ കൂടെ ഒപ്പുവെച്ചിരുന്നു. ഇറാന്റെ ആണവപരീക്ഷണം ഉള്‍പ്പെടെയുള്ള നടപടികളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഉപരോധം ശക്തമാക്കുന്നതോടെ ഇറാനിലെ എണ്ണ-കപ്പല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങളെ ഇത് കാര്യമായി ബാധിക്കും. ഇത് ഇറാനുമേല്‍ മാത്രമല്ല ഇറാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍, കമ്പനികള്‍ എന്നിവയേയും ബാധിക്കുമെന്ന് റഷ്യ കുറ്റപ്പെടുത്തി. ടെഹ്റാനിലെ ആണവോര്‍ജ്ജ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയും പല യൂറോപ്യന്‍ രാജ്യങ്ങളും നിരവധി സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇറാന് ഇത് നിഷേധിക്കുകയായിരുന്നു. ഇതിന് മുമ്പ് ഇറാനിലെ ബുഷര്‍ ആണവോര്‍ജ്ജ നിലയത്തിന് വേണ്ടി റഷ്യ ആണവോര്‍ജ്ജ ഉപകരണങ്ങള്‍ കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: