ഇസ്ലാമാബാദ്: രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിച്ച് മുന്നോട്ട്പോകണമെങ്കില്‍ പാര്‍ലമെന്റിനെ ശക്തിപ്പെടുത്തണമെന്ന് പാക്ക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ്. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പുകളാണ് പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പാക്ക് സര്‍ക്കാരും കോടതിയും തമ്മിലുണ്ടായ സംഘര്ഷങ്ങള്ക്കെതിരായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പ് പൂര്‍ണമായും സ്വതന്ത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിലൂടെ മാത്രമെ പാര്‍ലമെന്റിനെ ശക്തിപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യവും കോടതിയും സര്‍ക്കാരും രാഷ്ട്രത്തിന്വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പര്‍വേസ് പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിറകെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് സര്‍ക്കാരിന് കത്തെഴുതാന്‍ ഇന്നുവരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.
അടുത്ത മാര്‍ച്ച്-ഏപ്രിലോടുകൂടി പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയതിനുശേഷമാണ് അഷ്റഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: