ശൂരനാട്: സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകനേതാവും മുന്‍ എം.എല്‍.എയുമായ ശൂരനാട് വടക്ക് തട്ടാശ്ശേരിയില്‍ വീട്ടില്‍ കെ.എസ്.കൃഷ്ണശാസ്ത്രി(80) നിര്യാതനായി. കേരള നിയമസഭ നിലവില്‍ വരുന്നതിന് മുന്‍പ് 1954 മുതല്‍ രണ്ടു കൊല്ലക്കാലമാണ് എം.എല്‍.എയായിരുന്നത്.
ശവസംസ്കാരം നാളെ രാവിലെ 10ന് നടത്തും. സുമതിക്കുട്ടി ഭാര്യയും ജമീല, ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി എന്നിവര്‍ മക്കളുമാണ്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 27ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: