കഠ്മണ്ഡു: വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി മൂന്നു പേര് നേപ്പാളില്‍ പിടിയില്‍. മുഹമ്മദ് മുനുള്ള, സൊഹൈല്‍ മുഹമ്മദ് എന്നീ പാക് സ്വദേശികളും ബാസിര്‍ മിയ എന്ന നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്. കഠ്മണ്ഡുവിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
29,500 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്നു പിടികൂടിയത്. നേപ്പാള്‍ വഴി ഇന്ത്യയിലേക്കു നോട്ടുകള്‍ കടത്താനായിരുന്നു ഇവരുടെ പദ്ധതി. പിടിയിലായവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി കഠ്മണ്ഡു മെട്രൊപൊളിറ്റന്‍ പോലീസ് സര്‍ക്കിള്‍ ചീഫ് ജയ ബഹദൂര്‍ ചന്ദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: