തിരുവനന്തപുരം: അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ ബീഹാര്‍ സ്വദേശി സത്നാംസിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ്രെകെം ബ്രാഞ്ചിന്. ്രെകെംബ്രാഞ്ച് ഐജി ബി സന്ധ്യക്കാണ് അന്വേഷണച്ചുമതല.
തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 29 അടികൊണ്ട പാടുകള്‍ കണ്ടെത്തി.
മൃതദേഹം എംബാം ചെയ്ത് ഇന്നു വൈകിട്ട് അഞ്ചിന് ജെറ്റ് എയര്വേയ്സില് നാട്ടിലേക്ക് കൊണ്ടുപോകും. അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ജയിലില്‍ നിന്നോ മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നോ യുവാവിന് ഭീകരമായ മര്‍ദനം ഏറ്റുവെന്നാണ് സംശയിക്കുന്നത്. 24 മണിക്കൂര്‍ മുമ്പ് കഴുത്തിനും തലയ്ക്കുമേറ്റ മുറിവുകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ബന്ധുക്കളില്‍ നിന്നും തെളിവെടുപ്പു തുടങ്ങി. സത്നാംസിംഗിന്റെ പിതാവും അടുത്ത ബന്ധുവും തിരുവനന്തപുരെത്തത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പോലീസ് മര്‍ദ്ദമേറ്റാണ് ഇയാള്‍ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആഗസ്ത് 2ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ ആര് എം ഒ വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച അമൃതാനന്ദമയി അമ്മ ദര്‍ശനം നല്കുന്നതിനിടെയാ ണ് സത്നാസിംഗ് വേദിയിലേക്ക് ഓടിക്കയറിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ റിമാന്റു ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ജയിലില്‍ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പോലീസ് ഭാഷ്യം.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് സത്നാംസിംഗ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുവന്ന ഇയാളെ ശനിയാഴ്ച രാത്രിയാണ് അവശനിലയില്‍ സെല്ലില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാനസികരോഗിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ റിമാന്റ് ചെയ്തപ്പോള്‍ ജയിലിലേക്ക് എന്തിന് അയച്ചു എന്നതിന് പോലീസിന് വ്യക്തമായ ഉത്തരം നല്‍കാനാകില്ല. സാധാരണ രോഗമാണെങ്കില്‍ പോലും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നാണ് ചട്ടം.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ടും പറയുന്നത്. സത്നാംസിംഗും മറ്റ് രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ഇതു സത്യമാണെങ്കില്‍ അതും ഗുരുതരമായ വീഴ്ചയാണ്. ഗൗരവമുള്ള ഒരു കേസിലെ പ്രതിയെ തീര്‍ത്തും അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തതെന്ന് വരും.
പോലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണ് സത്നാംസിംഗിന്റെ മരണമെന്നത് വ്യക്തം. പ്രതിസ്ഥാനത്ത് ഒന്നാമതു നില്‍ക്കുന്നത് സംസ്ഥാന പോലീസാണ്. അതു കൊണ്ടു തന്നെ ഇക്കാര്യത്തില്‍ പോലീസിന്റെ തന്നെ ഒരു വിഭാഗമായ ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ഥ വസ്തുത പുറത്തു വരാന്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപിയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: