കൊച്ചി: സിനിമയില്‍ ജീവിച്ച് സിനിമയില്‍ വിശ്വസിച്ച് സിനിമയില്‍ കബറടങ്ങിയ ലോഹിതദാസിന്റെ സ്മരണാര്‍ത്ഥം സിനിമകള്‍കൊണ്ട് പുഷ്പാജ്ഞലി അര്‍പ്പിക്കാനൊരുങ്ങുകയാണ് മഹാരാജാസ് യൂത്ത് തിയേറ്ററും മഹാരാജാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും. ലോഹിതദാസ് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം പ്രശസ്ത ചലച്ചിത്രതാരം ദിലീപ് നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ പ്രമുഖരായ ഹ്രസ്വചലച്ചിത്രകാരരുടേതടക്കം രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ആയിരത്തോളം സിനിമകള്‍ മത്സരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ബൃഹത്തായ ഹ്രസ്വചലച്ചിത്രമേളയാണ് ലോഹിതദാസ് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2012. കാമ്പസ് ചിത്രങ്ങള്‍ക്ക് പ്രത്യേക മത്സരവിഭാഗവും മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത്, മികച്ച ക്യാമറ, മികച്ച നടന്, മികച്ച നടി തുടങ്ങിയ അവാര്‍ഡുകളും വിജയികളാകുന്ന സിനിമാലോകത്തെ പുത്തന്‍ താരോദയങ്ങള്‍ക്ക് 1 ലക്ഷം രൂപയും ലോഹിതദാസിന്റെ പേരിലുള്ള ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേളയോടനുബന്ധിച്ച് പോസ്റ്റര്‍ ഡിസൈന്‍ മത്സരവും ഹ്രസ്വചിത്ര പോസ്റ്റര്‍ ഡിസൈന്‍ മത്സരവും സംഘടിപ്പിക്കുന്നു. ലോഹിതദാസിന്റെ സ്മരണകള്‍ നിറയുന്ന അനുസ്മരണ സദസ്സും സംഗീത കലാവതരണങ്ങളും മേളയില്‍ അരങ്ങേറുന്നു. സൗത്ത് ഇന്ത്യന്‍ സിനിമാതാരങ്ങള്‍ പങ്കെടുക്കുന്ന വര്‍ണശബളമായ അവാര്‍ഡ് പ്രഖ്യാപന വിതരണ നിശ മേളയുടെ മൂന്നാം ദിവസം എറണാകുളം മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു. പ്രശസ്ത സാഹിത്യകാരനായ പ്രൊഫ. സി.ആര്. ഓമനക്കുട്ടനാണ് ഫെസ്റ്റിവല്ഡയറക്ടര്. ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2012 സെപ്റ്റംബര്‍ 15. വിശദവിവരങ്ങള്‍ക്ക് ംംം.ാ്യവേസലൃമഹമ.രീാ സന്ദര്‍ശിക്കുക. ഫോണ്‍ : 9995848509, 9961941770
പ്രതികരിക്കാൻ ഇവിടെ എഴുതുക: