ജമ്മു: ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തി . ജമ്മു ജില്ലയിലെ ആര്.എസ് പുര പ്രവശ്യയില്‍ അതിര്‍ത്തി രക്ഷാസേനയുടെ പോസ്റ്റിനു നേരെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്നും ബി എസ് എഫ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക് സൈന്യം പിന്‍വാങ്ങി. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണോ പാക് സൈന്യം ശ്രമിച്ചതെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിലുള്ള പ്രതിഷേധം പാക്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. ജമ്മു അതിര്‍ത്തിലെ സാമ്പ ജില്ലയില്‍ 400 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയതിന് സമീപത്തായാണ് വെടിവെപ്പുണ്ടായത്. പാക്കിസ്ഥാനില്‍ നിന്ന് നിര്മ്മാണപ്രവര്ത്തനമാരംഭിച്ചിരിക്കുന്ന തുരങ്കത്തിലൂടെ ഭീകരരെ കടത്തിവിടാനുള്ള ശ്രമമാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ഇപ്പോഴുണ്ടായ വെടിവെയ്പ്പും ഇതിന്റെ ഭാഗമാണെന്നാണ് അധികൃകരുടെ നിഗമനം. തുരങ്കം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഇന്ത്യയുടെ പ്രതിഷേധം പാക്ക് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: