സന: സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ് ജോര്‍ദാനിലേക്ക് പലായനം ചെയ്തു. രണ്ടു മാസം മുമ്പാണ് ഹിജാബിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നിയമിച്ചത്. കുടുംബത്തോടൊപ്പാമാണ് ഹിജാബ് പലായനം ചെയ്തത്. ആഭ്യന്തര കലാപം രൂക്ഷമായശേഷം സിറിയയില്‍ നിന്ന് പലായനം ചെയ്യുന്ന ആദ്യത്തെ ഉന്നത നേതാവാണ് ഹിജാബ്.
2011 മാര്‍ച്ചില്‍ സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂറുമാറ്റമാണ് ഹിജാബിന്റേത്. മന്ത്രിസഭയില്‍ നിന്ന് കൂറുമാറുന്ന ആദ്യ മന്ത്രിയുമാണ് അദ്ദേഹം. കലാപബാധിത പ്രദേശമായ ദെയര്‍ അല്‍ സോണ്‍ പ്രദേശത്തു നിന്നുള്ള സുന്നി വിഭാഗം മുസ്ലീമാണ് ഹിജാബ്.
കഴിഞ്ഞ മാസം അസദിന്റെ അടുത്ത അനുയായിയായ ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് ലാസും രാജ്യം വിട്ടിരുന്നു. ഹിജാബിന് പകരം ഒമര്‍ ഘലാവാഞ്ചിയെ കാവല്‍ പ്രധാനമന്ത്രിയായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: