ന്യൂദല്‍ഹി: എം.ഡി.എന്‍.ആര് എയര്‍ലൈന്‍സിലെ മുന്‍ എയര്‍ ഹോസ്റ്റസ്, ദീപികാ ശര്‍മ്മ (23) വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ അശോക് വിഹാറിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഹരിയാന ആഭ്യന്തര സഹമന്ത്രി ഗോപാല്‍ കാണ്ടയ്ക്കെതിരെ പോലീസ് കേസെടുത്തു.
ഗോപാല്‍ കാണ്ട എന്റെ വിശ്വാസം തകര്‍ത്തു എന്ന് കുറ്റപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാത്രിയാണ് ദീപിക ആത്മഹത്യ ചെയ്തത്.
ഗോപാല്‍ കാണ്ടയുടെ ഉടമസ്ഥതിയിലുള്ളതാണ് എം.ഡി.എന്‍.ആര് എയര്‍ലൈന്‍സ്. ദീപികയെ മന്ത്രി ഗോപാല്‍ കാണ്ട ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളും പോലീസിനോട് പറഞ്ഞു. കാണ്ടയ്ക്ക് പുറമേ അദ്ദേഹത്തിന്റെ ഫാം മാനേജര്‍ അരുണ്‍ ഛന്ദയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഗോപാല്‍ കാണ്ട ചെയര്‍മാനായുള്ള എം.സി.എന്‍.ആര് എയര്‍ലൈന്‍സ് അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയില്‍ ജോലിയെടുത്ത് വരികയായിരുന്നു ദീപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: