ലണ്ടന്‍: ഒളിമ്പിക്സ് ബോക്സിംഗ് 69 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണനെ പുറത്താക്കിയതിനെതിരെ ഇന്ത്യ കായിക തര്‍ക്കപരിഹാര കോടതിയില്‍ പരാതി നല്‍കും. വികാസ് കൃഷ്ണനെ ക്വാര്‍ട്ടറില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കുക.
നേരത്തേ അന്താരാഷ്ട്ര അമേച്വര്‍ ബോക്സിംഗ് അസോസിയേഷനില്‍ ഇന്ത്യ പരാതി നല്‍കിയിരുന്നെങ്കിലും അസോസിയേഷന് അത് തള്ളിയിരുന്നു. ബോക്സിംഗില്‍ ആവേശകരമായ മത്സരത്തില്‍ 13-11 നു വികാസ് കൃഷ്ണനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ താരം എറോള്‍ സ്പെന്‍സറിന്റെ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യന്‍ താരം മത്സരത്തിനിടെ വരുത്തിയ ഫൗളുകള്‍ റഫറി ശ്രദ്ധിച്ചിരുന്നില്ലെന്നും ഗംഷീല്‍ഡ് മനപ്പൂര്‍വം റിംഗില്‍ തുപ്പിയെന്നും കാണിച്ചാണ് അമേരിക്ക അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: