മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ പുതിയ പദ്ധതികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നതിനുള്ള നിരോധനം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നീട്ടി. ഡിസംബര്‍ 31 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്.ഖാനനത്തിനും കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ പദ്ധതികള്‍ക്കുമാണ് നിരോധനം.നിരോധനമനുസരിച്ച് ഈ രണ്ടു ജില്ലകളിലും പുതിയ നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങാനാകില്ല.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗഡ്കില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ചാണ് കോംഗ്കണ്‍ മേഖലയായ ഇവിടെ നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തിയത്. ഖാനന പ്രവര്‍ത്തനം നടത്തുന്നതുവഴി പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും.കാലാവസ്ഥ വ്യതിയാനത്തിനും ഇത് വഴിയൊരുക്കും. 2010 മാര്‍ച്ചിലാണ് പ്രദേശവാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്.മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയ്റാം രമേശാണ് സമിതിയെ നിയോഗിച്ചത്.
ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പശ്ചിമഘട്ട നിരകളില്‍ ഇനിയും കണ്ടെത്താത്ത തരം ജീവികളും ചെടികളുമുണ്ട്.സാവന്ത്വാഡി- ദോഡാമാര്‍ഗ് പ്രദേശങ്ങളിലായി മുപ്പത്തിരണ്ടോളം ഖാനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിന്ധുദുര്‍ഗ് ജില്ലയിലാകട്ടെ നൂറ്റിയഞ്ചോളം ഖാനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ലോകപ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴം കൃഷി ചെയ്യുന്ന രത്നഗിരി ജില്ലയില്‍ 15-ഓളം കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ നിര്‍മ്മാണ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലിവിടെ പ്രകൃതി സംരക്ഷണത്തിനായി എടുക്കേണ്ട മുന്‍കരുതലുകളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സംസ്ഥാന സര്‍ക്കാര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: