ലാഹോര്‍: പാക് പൗരന്മാര്ക്കും പാക്കിസ്ഥാനിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ വിദേശനിക്ഷേപം നടത്താനുളള തീരുമാനത്തിനെതിരെ ലഷ്കര്‍ തലവന്‍ ഹഫീസ് സയിദ് രംഗത്ത്. പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ തകര്‍ക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ഇതെന്ന് സയിദ് പറഞ്ഞു. ഇന്ത്യന്‍ അധികൃതരുടെ കുടുക്കില്‍ പാക് പൗരന്മാര് വീഴരുതെന്നു സയിദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ അധികൃതരുടെ സൗജന്യത്തെ തള്ളിക്കളയണമെന്നും പാക്കിസ്ഥാനില്‍തന്നെ നിക്ഷേപം നടത്തണമെന്നും സയിദ് പറഞ്ഞു.
ഇന്ത്യ പാക്കിസ്ഥാന്റെ സുഹൃത്തല്ലെന്നും ഇത് പാക് സര്‍ക്കാര്‍ മനസില്‍ സൂക്ഷിക്കണമെന്നും ഇന്ത്യയുമായുള്ള വ്യാപാരബന്ധം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെപ്പോലും ബാധിക്കുമെന്നും സയിദ് പറഞ്ഞു. ഇന്ത്യ അവരുടെ പദ്ധതികളിലൂടെ പാക് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ജമാ അത് ഇസ്ലാമി നേതാവ് മുനാവര്‍ ഹസന് പറഞ്ഞു.
പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങി മൂന്ന് മേഖലകളിലൊഴികെ നിക്ഷേപം നടത്താനാണ് കഴിഞ്ഞ ദിവസം തീരുമാനമായത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: