സുവ: ഫിജിയില്‍ ജനാധിപത്യപ്രക്രീയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ പ്രധാനമന്ത്രി ലൈസേനിയ ഖുറാസെയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജയിലിലടച്ചു.ഔദ്യേഗിക കൃതൃ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് 71 വയസ്സുള്ള പ്രധാനമന്ത്രിയെ ജയിലിലടച്ചത്.ഒരു വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. സ്വകാര്യ കമ്പനി നിര്‍മ്മാണത്തിനുവേണ്ടി കമ്പനി മാനേജരില്‍ നിന്ന് പണം വാങ്ങി എന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.ഫിജിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പ്രധാന മന്ത്രിയായി തുടരുകയായിരുന്നു ലൈസേനിയ.
അതേസമയം ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷ നേതാക്കള്‍ കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ലൈസാനിയ അനുകൂലികള്‍ ആരോപിച്ചു.ഫിജിയലെ അടുത്ത പൊതുതെരഞ്ഞെടപ്പ് 2014 -ല്‍ നടത്തുമെന്ന് നിലവിലെ ഫിജി പ്രധാനമന്ത്രി ഫ്രങ്ക് ബൈനിമരാമ വ്യക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ ഭരണഘടനയുടെ രൂപീകരണത്തിലാണ് ഫിജി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: