ലണ്ടന്‍: സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ഫേസ്ബുക്കില്‍ 8.3 കോടി വ്യാജന്മാര്. ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളില്‍ 8.7 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് കമ്പനി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. 95.5 കോടി ഉപയോക്താക്കളാണ് ഇപ്പോള്‍ ഫേസ്ബുക്കിനുള്ളത്.
ഈജിപ്ത്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ കൂടുതലായി ഫേസ്ബുക്കില്‍ ദൃശ്യമാകുന്നത്. ഈജിപ്തിലെ കീറോയില് നിന്നുള്ള അഹമ്മദ് റൊണാള്‍ഡോ എന്ന പേരിലുള്ള വ്യാജ അക്കൗണ്ട് അടുത്തിടെ സൈബര്‍ ലോകത്ത് വലിയ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.
വ്യാജ പ്രൊഫൈലുകളെ മൂന്നു വിഭാഗങ്ങളായാണ് ഫേസ്ബുക്ക് തരംതിരിക്കുന്നത്. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും പേരില്‍ അക്കൗണ്ടു തുറക്കുന്ന വിഭാഗമാണ് ഏറ്റവും വലുത്. ബിസിനസ്, സംഘടന തുടങ്ങിയവയുടെ പ്രചാരണങ്ങള്‍ക്കായി തുടങ്ങുന്ന വിഭാഗമാണ് മറ്റൊന്ന്. ഫേസ്ബുക്കിനും മറ്റു സജീവ ഉപയോക്താക്കള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അനഭിമത പ്രവര്‍ത്തകരാണ് മൂന്നാമത്തെ തരം വ്യാജന്മാര്. മൊത്തം വ്യാജന്മാരില് ഇക്കൂട്ടര്‍ 1.5 ശതമാനത്തോളം വരും. സ്പാം, വൈറസ് തുടങ്ങിയ ശല്യങ്ങളെ അയച്ചുകളിക്കുന്നവരാണ് ഇവര്‍. ഫേസ്ബുക്കിനും ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്നവരാണ് ഇക്കൂട്ടര്‍.
ഫേസ്ബുക്കിലെ ഫാന്പേജിന് ലൈക് വര്‍ദ്ധിപ്പിക്കുന്നതിനായി ബഹുരാഷ്ട്ര കമ്പനികള്‍ വന്‍തുക പാഴാക്കി കളയുന്നതായി അടുത്തിടെ റിപ്പോര്‍ട്ടു പുറത്തുവന്നിരുന്നു. പലപ്പോഴും ലൈക് ചെയ്യുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ചവരോ, കമ്പനിയുടെ ഉല്പന്നത്തിലോ സേവനത്തിലോ തല്പരര് അല്ലാത്തവരായിരിക്കും. ഫാന്‍പേജ് രൂപീകരിക്കുന്നതിന് കമ്പനികള്‍ നിശ്ചിത തുക ഫേസ്ബുക്കിന് നല്‍കണം. ഇത്തരത്തില്‍ ലക്ഷകണക്കിന് ലൈക് ലഭിക്കുന്ന കമ്പനികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ട്.
കംപ്യൂട്ടര്‍ വൈറസുകള്‍ വ്യാപിപ്പിക്കുന്നതിന് ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ വ്യാജ അക്കൗണ്ടുകളും ഫാന്‍പേജ് ലൈക് ചെയ്യുന്നുണ്ട്. ഇതുവഴി സുരക്ഷാ പ്രശ്നങ്ങള്‍ വ്യാപകമാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഫേസ്ബുക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: