ഇസ്ലാമാബാദ്: പാക്കിസ്ഥാനിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലെത്തി. ഇസ്ലാമാബാദില് ചേര്‍ന്ന ഇരുരാജ്യങ്ങളിലെയും വിദഗ്ധരുടെ യോഗത്തിലാണ് ധാരണ.
രാജ്യത്തെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്. ഹായ് വോള്‍ട്ടേജ് ഡയറക്ട് കറണ്ട് ലിങ്ക് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
അതിര്‍ത്തിമേഖലകളിലാണ് സാധ്യതാപഠനം നടത്തുക. ഇതോടൊപ്പം ഇവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ തുക സ്വരൂപിക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: