വാഷിങ്ങ്ടണ്‍: ബുദ്ധന്റെ ചിത്രം പതിപ്പിച്ച ഷൂ ഇറക്കിയ കാലിഫോര്‍ണിയന്‍ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.കാലിഫോര്‍ണിയയിലെ ഐക്കണ്‍ കമ്പനിക്കെതിരെയാണ് തിബറ്റിലെയും ഭൂട്ടാനിലെയും ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. പ്രതിഷേധമറിയിച്ച് ബുദ്ധമത വിശ്വാസികള്‍ കമ്പനിക്ക് കത്തെഴുതിയിട്ടുണ്ട്.കമ്പനിയുടെ ഫേസ്ബുക്ക് പേജിലും പ്രധിഷേധക്കുറിപ്പുകള് നിറഞ്ഞു. എന്നാല്‍ ഐക്കണ്‍ കമ്പനി ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ബുദ്ധന്റെ രൂപം ഇത്തരത്തില്‍ ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമായെന്ന് ഇന്റര്‍നാഷണല്‍ ക്യാമ്പയിന് ഫോര്‍ തിബറ്റ് വക്താവ് ബുചുങ്ങ് ടെസ്രിങ് അഭിപ്രായപ്പെട്ടു. ഇത്തരം നടപടികള്‍ ബുദ്ധമതവിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെരുപ്പില്‍ നിന്നും കമ്പനിയുടെ കാറ്റലോഗില്‍ നിന്നും ബുദ്ധന്റെ ചിത്രം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിബറ്റന്‍ പാര്‍ലമെന്റിന്റെ വടക്കേ അമേരിക്കന്‍ വക്താവ് താഷി നാംഗയല് ഇതു സംബന്ധിച്ച് ഐക്കണ്‍ ഷൂ കമ്പനിക്ക് കത്തെഴുതിയിട്ടുണ്ട്.
1999ല്‍ ഒരു ഹോളിവുഡ് സിനിമ നിര്‍മ്മാതാവാണ് കാലിഫോര്‍ണിയയില്‍ ഐക്കണ്‍ ഷൂ കമ്പനി സ്ഥാപിച്ചത്. കലയെ സ്നേഹിക്കുന്നവര്‍ക്കും, ബാഗും ഷൂവും ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ് ഐക്കണ്‍. തങ്ങള്‍ കലകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്ക് വന്‍തുക നല്‍കിയാണ് തങ്ങള്‍ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതെന്നാണ് ഐക്കണ്‍ കമ്പനി ഫേസ് ബുക്കിലൂടെ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമ്പനിയുടെ ഫേസ്ബുക്ക് പേജ്. ഇത്തരം നടപടികള്‍ ബുദ്ധമത വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: