ദമാസ്കസ്: സിറിയന്‍ വാണിജ്യനഗരമായ അലപ്പോയില്‍ ഇന്നലെയുണ്ടായ പോരാട്ടത്തില്‍ 43 പേര് കൊല്ലപ്പെട്ടു.വിമത നേതാക്കള്‍ നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് 43 പേര് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം,ബാഷര്‍ അല്‍ അസദ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.
സിറിയന്‍ സൈന്യം വിമതര്‍ക്കുനേരെ നടത്തുന്ന ഷെല്ലാക്രമണങ്ങളും,ഹെലികോപ്റ്റര്‍ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാണ് എല്ലാവരുടേയും ആവശ്യം.12 ദിവസമായി സിറിയയില്‍ തുടരുന്ന പോരാട്ടങ്ങള്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.രണ്ട് ദിവസമായി അലപ്പോയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ 163 പേരാണ് കൊല്ലപ്പെട്ടത്.
17 മാസമായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ തുടരുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ പതിനായിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതിനിടെ പ്രശ്നങ്ങളില്‍ അയവ് വരുത്തുന്നതിന് അറബ് ലീഗ് സമാധാന ദൂതന് കോഫി അന്നനെ സിറിയയിലേക്ക് അയച്ചിരുന്നു.എന്നാല്‍ അസദുമായും വിമതനേതാക്കളുമായി ചര്‍ച്ചനടത്തിയ അന്നന് പത്തിന സമാധാന ഉടമ്പടി മുന്നോട്ട് വെച്ചെങ്കിലും പ്രക്ഷോഭം ശക്തമായതോടെ ഉടമ്പടി പാളിപ്പോകുകയായിരുന്നു.
അസദ് രാജിവെച്ച് പകരം ജനാധിപത്യ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിറിയന്‍ ജനതയുടെ ആവശ്യം. അതേസമയം, അലപ്പോയില്‍ നടക്കുന്ന പോരാട്ടത്തില്‍ വിമതര്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും,അസദിന്റെ സമയം അവസാനിക്കാറായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: