ന്യൂദല്‍ഹി: 2ജി സ്പെക്ട്രം വിലനിര്‍ണയം ചര്‍ച്ച ചെയ്യാന്‍ ഇന്നു ചേരാനിരുന്ന കേന്ദ്രമന്ത്രിസഭാ യോഗം മാറ്റിവച്ചു. ധനമന്ത്രി പി. ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗമാണു മാറ്റിവച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 122 ടു ജി സ്പെക്ട്രം ലൈസന്‍സുകള്‍ പുനര്‍ലേലം ചെയ്യാനുള്ള സമയപരിധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
ധനമന്ത്രി പി ചിദംബരം അധ്യക്ഷനായുള്ള മന്ത്രിതല ഉന്നതാധികാര സമിതിയോഗം രാജ്യവ്യാപകമായി സ്പെക്ട്രം നല്‍കുന്നതിനുള്ള അടിസ്ഥാന വില പതിനാലായിരം മുതല്‍ പതിനയ്യായിരം കോടി രൂപയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രായി നിര്‍ദ്ദേശിച്ചിരുന്ന അടിസ്ഥാന വിലയേക്കാള്‍ 3,000 കോടി രൂപ കുറവാണിത്.
ടെലികോം കമ്പനികളുടെ പരാതിയെ തുടര്‍ന്നായിരുന്നു അടിസ്ഥാന വില കുറച്ചത്. സുപ്രീംകോതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഒമ്പതംഗ മന്ത്രിസഭാസമിതിയെ വിലനിര്‍ണയത്തിനു നിയോഗിച്ചത്.മന്ത്രിസഭയിലെ അഴിച്ചു പണിക്ക് ശേഷം ചേരുന്ന ആദ്യ യോഗമായിരുന്നു ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: