വാഷിങ്ടണ്‍: സൗത്ത് ഏഷ്യയുടെ നിലനില്‍പ്പിനു ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ ഭീഷണിയാണെന്ന് അമേരിക്ക. ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് തയാറാകണമെന്നു യു.എസ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഡാനിയല്‍ ബെഞ്ചമിന്‍ ആവശ്യപ്പെട്ടു.
മുംബൈ ആക്രമണത്തിനു പിന്നില്‍ ലഷ്ക്കര്‍ ഭീകരരാണ്. ഓരോ ദിവസം ചെല്ലുന്തോറും ഇവര്‍ ശക്തി പ്രാപിച്ചു വരികയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നത് ഇവരാണ്. നിയന്ത്രണ രേഖ വഴി വന്‍ തോതില്‍ പാക്കിസ്ഥാനിലേക്ക് ഇവര്‍ നുഴഞ്ഞു കയറ്റം നടത്തുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മികച്ച വ്യാപാര ബന്ധമാണുള്ളത്. ഇതു തകര്‍ക്കാന്‍ ലഷ്കര്‍ ശ്രമിക്കുന്നതായും ബെഞ്ചമിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: