ലണ്ടന്‍: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ശ്രീലങ്കന്‍ താരം നിലൂക കരുണാരത്നയെ ആണ് കശ്യപ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. മൂന്നു സെറ്റുകളിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു കശ്യപിന്റെ വിജയം. സ്കോര്‍ 21-14, 15-21, 21-9.
ഒളിമ്പിക്സില്‍ പുരുഷവിഭാഗം ബാഡ്മിന്റണില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കശ്യപ്. 1992 ബാഴ്സലോണ ഗെയിംസില്‍ ദീപാങ്കര്‍ ഭട്ടാചാര്‍ജി മൂന്നാം റൗണ്ടിലെത്തിയതായിരുന്നു ഈ ഇനത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്സിലെ ഇതുവരെയുള്ള മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: