ലോസാഞ്ജലസ്: അമേരിക്കന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗോര്‍ വിദാല്‍ (86) അന്തരിച്ചു. ഹോളിവുഡ് ഹില്‍സിലെ വസതിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായ വിദാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.
വിദാലിന്റെ ബര്, മിര ബ്രെക്കണ്റിഡ്ജ് എന്നീ നോവലുകളും ദ് ബെസ്റ്റ് മാന്‍ എന്ന നാടകവും പ്രശസ്തമാണ്. നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ടെലിവിഷന്‍ അവതാരകന് എന്ന നിലയിലും വിദാല്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
നിരവധി സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ ഇദ്ദേഹം ബോബ് റോബര്‍ട്സ്, വിത്ത് ഹോണേഴ്സ് എന്നവയടക്കം ഏതാനും സിനിമകളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: