കൊച്ചി: സ്ത്രീ പുരുഷ അസന്തുലിതാവസ്ഥയുണ്ടാകാതിരിക്കാന് സാമൂഹ്യപ്രതിരോധമാണ് പ്രതിവിധിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയവും പെണ്‍ഭ്രൂണഹത്യയും പരിഷ്കൃത സമൂഹത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍ഭ്രൂണഹത്യയ്ക്കും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയത്തിനുമെതിരെ എറണാകുളം ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കേരളത്തില്‍ 2011ലെ സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികളുടെ സ്ഥാനത്ത് 959 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂവെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല ആറു വയസു വരെയുള്ള പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുന്നു. സാക്ഷരരെന്നും സംസ്കാരസമ്പന്നരെന്നും അഭിമാനിക്കുന്ന കേരളത്തിലാണ് ഈ അവസ്ഥയെന്നത് തികച്ചും ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനിക്കാനുള്ള അവകാശം ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും തുല്യമാണ്. പ്രകൃതിദത്തമായ ഈ അവകാശം തടയുന്നത് അത്യന്തം നീചവും ക്രൂരവും മനുഷ്യത്വരഹിതവുമാണ്. ഇത് ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്ക്കാണ് വഴിവയ്ക്കുക. സദാചാര മൂല്യശോഷണത്തിനും സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കും ഈ സാഹചര്യം കാരണമായിത്തീരുമെന്നും എല്‍ദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. സോമന്, ബാബു ജോസഫ്, വത്സ കൊച്ചുകുഞ്ഞ്, അഡ്വ. സാജിത സിദ്ദിഖ്, അംഗങ്ങളായ പി.എ. ഷാജഹാന്, നിഷ ടീച്ചര്‍, എം.ജെ. ടോമി, കെ.ജെ. ലീനസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, ഡോ. ആര്. ശാന്തകുമാരി, പൊന്നമ്മ, സുശീല കുര്യച്ചന്, ജെയിന് ജോര്‍ജ്, ഡോ. വി.എസ്. ഡാലിയ, ജി. ശ്രീകല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: