കൊച്ചി: മഴക്കാലത്ത് റോഡ് ടാറിംഗ് പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ വരെ റോഡുകള്‍ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കേബിള്‍ ടക്ട് ഉയര്‍ത്തുന്നതിനുവേണ്ടി കൃത്യമായ സ്ഥലംപോലുമറിയാതെ രണ്ട് സ്ഥലങ്ങളില്‍ ടിഡി റോഡ് വെട്ടിപ്പൊളിച്ച ബിഎസ്എന്‍എല്‍ നടപടിയില്‍ ബിജെപി എറണാകുളം മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ച് വര്‍ഷ ഗ്യാരണ്ടിയോടുകൂടി പിഡബ്ല്യുഡി രണ്ട് മാസം മുമ്പ് ടാര്‍ ചെയ്ത ടിഡി റോഡ് അടിയന്തര ആവശ്യമൊന്നുമില്ലാതെതന്നെ വെട്ടിപ്പൊളിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ് ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി യു.ആര്.രാജേഷ്, ഡിവിഷന് പ്രസിഡന്റ് വെങ്കിടേശ്വര ഷേണായി, മഹിളാമോര്‍ച്ച ഭാരവാഹി സന്ധ്യ പ്രകാശ്, കെ.ലക്ഷ്മീ നാരായണന്, സുനില്‍ കെ.എന്‍, രത്നാകര്‍, ബാലു, സുധാകര്‍, ഗോപിനാഥ കമ്മത്ത്, രാമചന്ദ്രന്, നീലു, ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: