കൊളംബൊ: ശ്രീലങ്കയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. സൈന്യത്തിന്റെ നിയന്ത്രണത്തിലും ജാഫ്നയിലെ വടക്കന്‍ പ്രവിശ്യയിലാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. ഇത് രണ്ടാമത്തെ തവണയാണ് ശ്രീലങ്കയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ക്കുന്നത്.
ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് പ്രതിമ തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. 2011 ജനുവരിയിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ പി.മഹാലിംഗം ജാഫ്നയില്‍ പ്രതിമ സ്ഥാപിച്ചത്. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച പ്രതിമ അത്ര പെട്ടെന്ന് തകര്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇതു സംബന്ധിച്ച് അദ്ദേഹം ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അശോക് കെ.കാന്തക്കും ജാഫ്നയിലെ സര്‍ക്കാര്‍ വക്താവ്, മേയര്‍ എന്നിവര്‍ക്ക് പരാതി നല്കി. പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗാന്ധിപ്രതിമ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
എന്തോ ആയുധംവെച്ചാണ് പ്രതിമ തകര്‍ത്തിരിക്കുന്നത്. ഗാന്ധിജിയുടെ കൈയിലുള്ള ദണ്ഡും നശിപ്പപ്പിച്ചിട്ടുണ്ട്. നിരവധി സൈനികരുള്ള പ്രദേശമായിട്ടും ആരും കണ്ടില്ല എന്നുപറയുന്നത് സംശയത്തിനിടയാക്കിയിരിക്കുകയാണ്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ബാത്തിക്കലോയിലെ ഗാന്ധി പ്രതിമയും തകര്‍ത്തിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കുകയും പ്രതിമ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: