ടെഹ്റാന്: യുഎസും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ക്കെതിരേ ഇറാന് പരാതി നല്‍കും. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് ഉപരോധമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക.
അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണ് പരാതി നല്‍കുകയെന്ന് ഇറാന്റെ അന്താരാഷ്ട്ര നിയമകാര്യ മേധാവി മജീദ് ജാഫര്സദേ പറഞ്ഞു. എന്നാല്‍ പരാതി ഏത് സമിതിയിലാണ് നല്‍കുകയെന്ന് ഇറാന് വ്യക്തമാക്കിയിട്ടില്ല.
ഇറാനെതിരേ എണ്ണ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: