പള്ളുരുത്തി: മത്സ്യബന്ധനം കഴിഞ്ഞ് കടവില്‍ കെട്ടിയിട്ട ഇന്‍ബോര്‍ഡ് വള്ളം കത്തിനശിച്ചു. പള്ളുരുത്തി സ്നേഹഭവന് സമീപമുള്ള കടവില്‍ കെട്ടിയിട്ടിരുന്ന ലോഗോസ് എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 യോടെയാണ് സംഭവം. പണികഴിഞ്ഞെത്തി ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് വള്ളം കടവില്‍ കെട്ടിയതെന്ന് തൊഴിലാളി പുന്നക്കല്‍ സ്റ്റാന്‍ലി പറഞ്ഞു. വള്ളത്തിലുണ്ടായ സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടുന്ന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളി സംഭവം ആദ്യം കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മട്ടാഞ്ചേരി ഫയര്‍യൂണിറ്റില്‍ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീയണച്ചത്. വള്ളം ഭാഗികമായികത്തി നശിച്ചിട്ടുണ്ട്. വള്ളത്തില്‍ വെച്ചിരുന്ന വലകളും, മത്സ്യബന്ധന ഉപകരണങ്ങളും കത്തിനശിച്ചു. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന ജിപിഎസ്, എക്കോസൗണ്ടര്‍, വയര്‍ലെസ് എന്നിവയും കത്തിനശിച്ചകൂട്ടത്തില് പെടുന്ന 11 പേര് ചേര്‍ന്ന് മത്സ്യഫെഡില്‍ നിന്നും വായ്പയെടുത്തതാണ്. വള്ളം വാങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. 42 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വള്ളത്തില്‍ 50 ഓളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. ഫിഷറീസ് സൂപ്രണ്ടിങ്ങ് ഓഫീസര്‍ നിഷ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിട്ടുണ്ട്. ഫയര്‍ ഓഫീസര്‍ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: