കൊച്ചി: കിടപ്പാടം നഷ്ടപ്പെടുത്തി ജപ്തി നടപടികള്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെല്‍സയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജസ്റ്റിസുമായ സി.എന്‍.രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണയപ്പെടുത്തിയ ഭൂമിയുടെ ഒരു ഭാഗം വില്‍പ്പന നടത്തി വായ്പ തിരിച്ചടച്ച് സെറ്റില്‍മെന്റിനുള്ള സംവിധാനം ഒരുക്കണമെന്നും ജസ്റ്റിസ് തുടര്‍ന്ന് പറഞ്ഞു.
കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും (കെല്‍സ) ബോറോവേഴ്സ് ഫെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി സര്‍ഫേസി ആക്ടും വായ്പാനടപടിയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എറണാകുളത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (കെല്‍സ) നിയമപരമായ സഹായം ചെയ്യുന്നതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡിസ്ട്രിക്റ്റ് സെഷന്‍ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ പി.മോഹന്‍ദാസ് പറഞ്ഞു.
ബോറോവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന അടിസ്ഥാനത്തില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബോറോവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.എം.എം.കിനി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ബി.ഗോപകുമാര്‍, അഡ്വ.ജി.ഹരിഹരന്‍, ബോറോവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ് റസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ എറണാകുളം (റേസ്) ജില്ലാ സെക്രട്ടറി കുരുവിള മാത്യൂസ്, പ്രൊഫ.സുജാത റാണി, ജിന്‍സണ്‍ വര്‍ഗീസ്, കെ.പി.റെയ്ഗണ്‍, കെ.എന്‍.സത്യനാരായണന്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: