കാഞ്ഞങ്ങാട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പുതിയ രൂപത്തിലുള്ള തെങ്ങുകയറ്റ യന്ത്രം പുറത്തിറക്കി. ഇപ്പോള്‍ തെങ്ങുകയറ്റക്കാര് ഉപയോഗിച്ചു വരുന്ന യന്ത്രത്തിന് ചില ഭേദഗതികള്‍ വരുത്തിയാണ് പുറത്തിറക്കിയത്. ചെമ്പേരി ജോസഫ് രൂപ കല്പന ചെയ്ത യന്ത്രമാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. സുരക്ഷ സംബന്ധിച്ച് വേണ്ടത്ര കരുതല്‍ എടുക്കാന്‍ പറ്റാത്ത ചില അപാകതകള്ഇതിനുണ്ടായിരുന്നു. അത് പരിഹരിക്കാനാണ് സിപിസിആര്‍ഐ അധികൃതര്‍ ശ്രമിച്ചിരുന്നത്. ഇതിനായി വലതുകാല്പാദത്തിനിടയില് നിന്നും ഒരു സ്റ്റീല്‍ കമ്പി മരം ചുറ്റി മുകള്‍ ഭാഗത്ത് ബന്ധിച്ചിരിക്കുന്നത്. ഇടതു പാദത്തിലും ഈ തരത്തിലുള്ള കമ്പിയുണ്ട്. മുകളില്‍ കയറുമ്പോള്‍ കമ്പി മുന്നോട്ടും പിന്നോട്ടും പോവുകയും ഏതെങ്കിലും തെങ്ങുകയറ്റത്തില്‍ അപകടം സംഭവിച്ചാല്‍ പോലും ഈ കമ്പികള്‍ തെങ്ങിന് മുറുകിനില്ക്കുന്നതിനാല് ജോലിക്കാരന് അപകടം സംഭവിക്കുകയില്ല. രണ്ട് കമ്പികള്‍ മാത്രമെ കൂടുതലായി ഉള്ളൂ എന്നതിനാല്‍ ചെറിയ സാമ്പത്തിക വ്യത്യാസം മാത്രമെ ഇതിന് വരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: