കാഞ്ഞങ്ങാട്: ഭാരതത്തിണ്റ്റെ ഊര്‍ജ്ജ മണ്ഡലത്തില്‍ അദ്ധ്യാത്മികതയുടെ സ്പന്ദനം തുടിച്ചു നില്‍ക്കുന്നുവെന്നും ഈ സങ്കല്‍പ്പം നില നില്‍ക്കുന്നത് ഗുരുശിഷ്യ ബന്ധത്തിലൂടെയാണെന്നും രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തീയ സഹസംഘചാലക് അഡ്വ. കെ.കെ. ബലറാം പറഞ്ഞു. ആര്.എസ്.എസിണ്റ്റെ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഗുരുപൂജ സമാപന ഉത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിണ്റ്റെ തനിമ ആദ്ധ്യാത്മികതയാണ്. ഭാരതത്തിനു ഭൂമിശാസ്ത്രപരമായ അതിര്‍ത്തി ഉണ്ടെങ്കിലും ആദ്ധ്യാത്മിക ഭാരതത്തിന് അതിര്‍ത്തിയില്ല. ലോകത്തിലെ മുഴുവന്‍ ജനങ്ങളും മോക്ഷഭൂമിയായിട്ടാണ് ഭാരതത്തെ സങ്കല്‍പ്പിക്കുന്നത്. വിദ്യാ പാണ്ഡിത്യത്തിനും ഭൗതിക സുഖങ്ങള്ക്കുമല്ല മോക്ഷ പ്രാപ്തിക്കായിരുന്നു ഊന്നല്‍ കൊടുത്തിരുന്നത്. ഗുരുത്വം നേടേണ്ടത് അതിനു യോഗ്യതയുള്ള ഗുരുക്കന്മാരില് നിന്നുമായിരിക്കണമെന്നും നിഷ്ക്കര്ഷിച്ചിരുന്നു. അര്‍പ്പണ ബോധവും സമാജ സ്നേഹവുമുള്ള ഒരു രാഷ്ട്രത്തിന് ഒരിക്കലും അധഃപതനം ഉണ്ടാകുകയില്ല. രാഷ്ട്രത്തിനായി തന മന ധന പൂര്‍വ്വകമായ സമര്‍പ്പണം ചെയ്യുന്ന ക്രിയാത്മക ന്യൂനപക്ഷത്തെ സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിണ്റ്റെ ദൗത്യം എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കാനറ ബാങ്ക് മുന്‍ ചീഫ് മാനേജര്‍ പി.വി.ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: