മോസ്കോ:ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങള്‍ക്ക് ആപ്പിള്‍ മധുരം പകര്‍ന്ന സ്റ്റീവ് ജോബ്സിന് ഉക്രൈനില്‍ സ്മാരകമുയര്‍ന്നു.ഉക്രൈനിലെ ഒഡേസ തുറമുഖ പട്ടണത്തിലാണ് രണ്ടു മീറ്റര്‍ ഉയരത്തില്‍ സ്റ്റീലില്‍ നിര്‍മ്മിച്ച സ്മാരകം ഉയരുന്നത്.കൈയുടെ രൂപത്തിലുള്ള സ്മാരക ശിലയുടെ മധ്യത്തില്‍ ആപ്പിള്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് ലോഗോയുടെ ആകൃതിയില്‍ ഒരു പഴുതും സൃഷ്ടിച്ചിട്ടുണ്ട്.200 കിലോ ഭാരമുള്ള സ്മാരകം വൈകുന്നേരങ്ങളില്‍ പ്രകാശഭരിതമാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഈ ശില്പം നിര്‍മ്മിച്ചത് കിറില്‍ മാക്സിമെംഗോ എന്ന ശില്പിയാണ്.പഴയ കാറുകളുടെ ഭാഗങ്ങളും ഇരുമ്പുപകരണങ്ങളുമാണ് ശില്പത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഉക്രൈനില്‍ സ്മാരകമുയരുന്നതിനൊന്നും റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ നിവാസികള്‍ക്ക് വിഷയമില്ല. മോസ്കോയില്‍ ആപ്പിള്‍ കമ്പ്യൂട്ടറുകളുടെ ഒരു മ്യൂസിയം ആന്‍ഡ്രയ് അന്റണോവ് എന്ന എഞ്ചിനീയര്‍ നേരത്തെതന്നെ തുറന്നിരുന്നു.ഇയാള്‍ കടുത്ത സ്റ്റീവ് ജോബ്സ് ആരാധകനാണ്. ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ മ്യൂസിയത്തിനായി പഴയ കമ്പ്യൂട്ടറുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ആന്‍ഡ്രയ്. 1977 മുതല്‍ 1998 വരെ പുറത്തിറക്കിയ ആപ്പിള്‍ കമ്പ്യൂട്ടറുകളുടെ ശേഖരമാണ് മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിന്റെ ഭാഗമായി ആപ്പിളിന്റെ ചരിത്രവും മാക് പ്രോഗ്രമുകളുടെ ശേഖരവും മ്യൂസിയത്തിലുണ്ട്.ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുന്ന മ്യൂസിയത്തിന്റെ പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: