കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി അമൃത ആശുപത്രിയില്‍ കഴിയുന്ന സ്വാതി കൃഷ്ണയുടെ കുടുംബത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സന്ദര്‍ശിച്ചു. ഇന്നലെ രാത്രി ഏഴരയോടെ എത്തിയ മന്ത്രി ആശുപത്രിയിലെ രാജ്യാന്തര സന്ദര്‍ശകര്‍ക്കുള്ള മുറിയിലെത്തിയാണ് കുടുംബത്തെ കണ്ടത്. സ്വാതി കൃഷ്ണയ്ക്ക് കരള്‍ പകുത്ത് നല്കിയ ഇളയമ്മ റെയ്നിക്ക് മന്ത്രി പൂച്ചെണ്ട് സമ്മാനിച്ചു.
സ്വാതിയുടെ വിവരം ചോദിച്ചറിഞ്ഞ മന്ത്രിയോട് വേണമെങ്കില്‍ കാണാന്‍ സൗകര്യം ഉണ്ടാക്കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും ഇപ്പോള്‍ അതു വേണ്ടെന്ന് അറിയിച്ചു. സ്വാതിയെ ചികിത്സയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാലാണിത്. ഇതിനിടെ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായരും മുറിയിലെത്തി. സ്വാതിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായും 10 ദിവസത്തിനകം സ്വാതിയെ ആശുപത്രിയില്‍ നിന്ന് വിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. റെയ്നി ഇപ്പോള്‍ തന്നെ ആശുപത്രി വിട്ടതാണെന്നും അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതിയുടെ അച്ഛന് കൃഷ്ണന്‍കുട്ടി, അമ്മ രാജി, റെയ്നിയുടെ ഭര്‍ത്താവ് ജോയി എന്നിവരുമായി മന്ത്രി സ്വാതിയുടെ രോഗവിവരം തിരക്കി. ഹൈബി ഈഡന് എംഎല്‍എയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: