ന്യൂദല്‍ഹി: സമുദ്രാര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്ത 23 തമിഴ് മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണന നല്കി വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയാണ് ശ്രീലങ്കന്‍ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞാഴ്ച്ച കച്ചിത്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന ആക്രമിച്ച് ബോട്ടുകള്‍ നശിപ്പിക്കുകയും 23 മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ കുറ്റപ്പെടുത്തി. ഇതുകൂടാതെ വേറെ 20 ബോട്ടുകള്‍ ആക്രമിക്കുകയും വലകള്‍ കൈക്കലാക്കുകയും ചെയ്തതായി രാമേശ്വരം ഫിഷറീസ് അസോസിയേഷന് പ്രസിഡന്റ് എമിരേറ്റ് പറഞ്ഞു.
എന്നാല്‍ ശ്രീലങ്കന്‍ പ്രദേശമായ തലൈമന്നാറില്‍ അനധികൃതമായി മത്സ്യ ബന്ധനം നടത്തുകയും വലകള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് അവരെ അറസ്റ്റു ചെയ്തതെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് കോസല വാറന്കുലസൂര്യ വ്യക്തമാക്കി.1974 ലാണ് ഇന്ത്യ കച്ചത്തീവ് ശ്രീലങ്കക്കു കൈമാറിയത്.
ജൂലൈ ഒന്നിന് അന്താരാഷ്ട്ര സമുദ്രാര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 10 തമിഴ് മത്സ്യബന്ധകരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടുയിരുന്നു.പിന്നീട് അവരെ വിട്ടയച്ചു.അകാരണമായി തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: