ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബൗജാര് ഗോത്രമേഖലയില്പ്പെടുന്ന സലര്സയിലെ തിരക്കേറിയമാര്ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പുഷ്ഠ്ത് ബസാര്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്.സംഭവത്തില്‍ 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്നയുടനെ ഒരാള്ക്കൊല്ലപ്പെടുകയായിരുന്നു.ഏഴു പേര് ആശുപത്രിയില്് എത്തിച്ചതിനുശേഷമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തുള്ള നിരവധി കടകള്‍ നശിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.താലിബാന്റെ ശക്തികേന്ദ്രങ്ങളിലെന്നാണ് ഈ നഗരം. സൈനികര്‍ ഈ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: