കൊളറാഡൊ: അമേരിക്കയില്‍ തീയറ്ററില്‍ സിനിമാപ്രദര്‍ശനത്തിനിടെ 12 പേരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി ജയിംസ് ഹോംസ് അയാളുടെ സര്‍വകലാശാലയിലെ അധ്യാപകന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.കൂട്ടക്കൊലയെ സംബന്ധിച്ചുള്ള പദ്ധതികളും എഴുതി തയ്യാറാക്കിയ രൂപരേഖയും ഒരു നോട്ട് ബുക്കില്‍ എഴുതി വെക്കുകയും ഇത് അധ്യാപകന് അയക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പുതിയ ബാറ്റ്മാന് ചിത്രമായ ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ പ്രദര്‍ശനവേളയില്‍ സ്ക്രീനിന് മുന്നിലേക്ക് ചാടിവീണ അക്രമി കാണികള്‍ക്ക് നേരെ നിറയൊഴിച്ചത്.എന്നാല്‍ അക്രമിക്ക് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.മാസങ്ങളോളം നീണ്ട് നിന്ന ആസൂത്രണത്തിനൊടുവിലാണ് ജെയിംസ് ഹോംസ് കൂട്ടക്കൊല നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജെയിംസിന്റെ ആക്രമണത്തില്‍ 12 പേര് മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അടുത്ത തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കുന്ന ജെയിംസിനെതിരെ അര്‍ഹിക്കുന്ന കുറ്റം ചുമത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: