കൊച്ചി: ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സീ ഫെയറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മസ്ദൂര്‍ സംഘം പനമ്പിള്ളി നഗറിലെ ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓള് ഇന്ത്യ പോര്‍ട്ട് ആന്റ് ഷിപ്പായാര്‍ഡ് മസ്ദൂര്‍ സംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സുധാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ബിഎംഎസ് മേഖല സെക്രട്ടറി അനില്‍കുമാര്‍, യൂണിയന് നേതാക്കളായ കെ.എസ്.ബിജു, ക്യാപ്റ്റന്‍ ജോസ് ഗ്രെയ്നര്‍, ശിഹാബുദ്ദീന്, ബി.വേണു എന്നിവര്‍ പ്രസംഗിച്ചു. ബിജെപി തൃക്കാക്കര മണ്ഡലം സെക്രട്ടറി സി.സതീശന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്.ഓമനക്കുട്ടന്, ബിഎംഎസ് മേഖല ജോയിന്റ് സെക്രട്ടറി സുനില്‍ കടവന്ത്ര എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: