ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരണപ്പെട്ടു. സുമാത്ര ദ്വീപിലെ പരിസര പ്രദേശത്താണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.20 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. മെഡാനില്നിന്നും 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. 70 വയസ്സുള്ള ഒരു വൃദ്ധനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തനായി വീടുവിട്ടിറങ്ങിയോടുന്നതിനിടയിലാണ് മരണപ്പെട്ടത്. അതേസമയം സംഭവത്തില്‍ മറ്റ് കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഭൂചലനം ശക്തമായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: