ബദാക്ഷാന്‍: തജികിസ്ഥാനില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് സൈനികര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബദാക്ഷാന്‍ പ്രവിശ്യയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ മേഖലയില്‍ സൈനിക നടപടി ശക്തമാക്കുകയായിരുന്നു.
തീവ്രവാദികളെ നേരിടാനായി പ്രത്യേക സേനയെ ഇവിടേക്ക് അയച്ചിരുന്നു. ഇവരുമായാണ് തീവ്രവാദികള്‍ ഏറ്റുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: