കൊച്ചി: അമൃത സ്കൂള്‍ ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സസില്‍ 2012 അദ്ധ്യയനവര്‍ഷം ആരംഭിച്ചു. ബിഎസ്എന്‍എലിന്റെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു.
ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമായീ മഠത്തിലെ സ്വാമി അമൃതകൃപാനന്ദ പുരി ഭദ്രദീപം തെളിയിച്ചു. അമൃത സ്കൂള്‍ ഓഫ് ബിസിനസിന്റെ അസോസിയേറ്റ് ഡീനും ചെയര്‍പേഴ്സണുമായ ഡോ.സുനന്ദ മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. വിഷ്വല്‍ മീഡിയ ചെയര്‍പേഴ്സണും വകുപ്പ് മേധാവിയുമായ ഡോ.പി.പി.വിജയലക്ഷ്മി സ്വാഗതം പറഞ്ഞു.
ഡോക്ടറേറ്റ് ലഭിച്ച അമൃത സ്കൂളിലെ അദ്ധ്യാപകരായ ഡോ.എ.എസ്.അമ്പിളി, ഡോ.കെ.എന്‍.അനീഷ് എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് സെന്റര്‍ ഫോര്‍ കോര്‍പ്പറേറ്റ് ആന്റ് ഇന്‍ഡസ്ടി റിലേഷന്‍സിന്റെ ഹെഡായ പ്രൊഫ.എന്‍.എന്‍.മേനോന്, അമൃത സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എസ്.കെ.രാമചന്ദ്രന് നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോമേഴ്സ് ആന്റ് മാനേജുമെന്റ് ചെയര്‍പേഴ്സണും വകുപ്പ് മേധാവിയുമായ ഡോ.എം.വി.കമലാക്ഷി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: