കൊച്ചി: സ്വാര്‍ത്ഥത മൂത്ത് സംസ്കാര ശൂന്യരായി വര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതുമൂലം സമൂഹത്തിലുണ്ടായ അധഃപതനങ്ങള്‍ക്ക് തടയിട്ട് സമൂഹത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നതില്‍ തൊഴിലാളി ശക്തിക്കുള്ള സ്ഥാനം വളരെ വലുതാണെന്ന് ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.എം.രമേശ് അഭിപ്രായപ്പെട്ടു. മദ്യ, മയക്കുമരുന്ന് പ്രയോഗം മൂലം സ്വന്തം ശരീരവും, തുടര്‍ന്ന് കുടുംബവും നശിക്കുന്നു. കോടികളുടെ അഴിമതിയില്‍ സമൂഹം ആണ്ടിരിക്കുന്നു. സ്ത്രീയെ വെറും ഉപഭോഗവസ്തുവാക്കി മാറ്റിയിരിക്കുന്നു. ഈ അവസ്ഥയില്‍ നമ്മുടെ തൊഴിലാളി ശക്തിതന്നെ ഈ സമൂഹത്തെ നേര് ദിശയിലേക്ക് നയിക്കുവാന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി മേഖലാ സമ്മേളനവും സ്ഥാപനദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 10ന് പതാക ഉയര്‍ത്തി. തോപ്പുംപടി ബിഎം സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുത്തു. സമ്മേളനത്തിന് കൊച്ചി മേഖലാ പ്രസിഡന്റ് സന്തോഷ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.കെ.വിജയന്, സംസ്ഥാന സമിതിയംഗം വി.ജി.പദ്മജം, മാക്സി ഡിഡാകോസ്, മനോജ് പള്ളുരുത്തി, എസ്.സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: