വാഷിങ്ങ്ടണ്‍: കഴിഞ്ഞ ദിവസം കൊളറാഡോയില്‍ സിനിമ തിയേറ്ററിലുണ്ടായ വെടിവയ്പ്പ് ക്രൂര പ്രവൃത്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. സംഭവം നടന്ന അയ്റോറോ സ്ഥലം സന്ദര്‍ശനവേളയിലാണ് ഒബാമ ഇങ്ങനെ പ്രതികരിച്ചത്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ നേരിട്ടുകണ്ട് ഒബാമ ദുഃഖം അറിയിച്ചു. അമേരിക്കയുടെ പ്രസിഡന്റെന്ന നിലയില്‍ മാത്രമല്ല താനിവിടെ വന്നിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവും അച്ഛനുമായാണെന്നും ഒബാമ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ അതിക്രമം അരങ്ങേറിയത്. ഡെന്‍വറില്‍ സിനിമാ തിയറ്ററിനുള്ളില്‍ അജ്ഞാത തോക്കു ധാരി നടത്തിയ വെടിവെപ്പിലാണ് 12 പേര് കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പുതിയ ബാറ്റ്സ്മാന് ചിത്രമായ ദ ഡാര്‍ക്ക് നൈറ്റ് എറൈസസ് പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവം നടന്നത്.
അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ അമേരിക്കയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: