കുമ്പള : പേരാലിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. ൪൦ വീടുകളിലെ ൩൨ പേര്‍ക്ക് ഇതിനകം മഞ്ഞപ്പിത്തം ബാധിച്ചു. അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും രോഗവ്യാപനം തടയാന്‍ കഴിയാഞ്ഞത് ജനങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പേരാല്‍ സ്വദേശിനിയും മൊഗ്രാല്‍ ഗവ. സെക്കണ്റ്ററി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ മൈമൂനത്ത് നൗഷീദ് (15) യെ മഞ്ഞപ്പിത്തം കാരണം അതീവ ഗുരുതര നിലയില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതകുഞ്ഞിയുടെ മകളാണ്. ഒരാഴ്ച്ച മുമ്പാണ് മൈമൂനത്ത് നൗഷീ മൊഗ്രാലിലെ യുനാനി ആശുപത്രിയില്‍ ചികിത്സ തേടിയതെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുമ്പള സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലും രോഗം എന്താണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്വകാര്യ ലാബറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അവിടെ നിന്നും കൈവിട്ടതിനെ തുടര്‍ന്നാണ് മൈമൂനത്തിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. മൊഗ്രാല്‍, പേരാല്‍, മൈമൂണ്‍ നഗര്‍, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമായിട്ടുള്ളത്. രോഗവ്യാപനത്തിണ്റ്റെ കാരണം ഇതുവരെ കണ്ടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: