ബാഗ്ദാദ്: ആഭ്യന്തരകലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍നിന്ന് 9,000 ത്തോളം അഭയാര്‍ത്ഥികള്‍ ഇറാഖിലെത്തിയതായി അധികൃതര്‍ അറിയിച്ചു. സിറിയന്‍, കുര്ദ്ദിസ്ഥാന് അതിര്‍ത്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ 9,000 അഭയാര്‍ത്ഥികളാണ് ക്യാമ്പിലെത്തിയതെന്ന് കുര്‍ദ്ദിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന് മുഹമ്മദ് അബ്ദുള്ള അറിയിച്ചു. കുര്‍ദിഷ് പ്രാദേശിക സര്‍ക്കാര്‍ മറ്റ് അന്തര്‍ദേശീയ സംഘടനകളുമായി ചേര്‍ന്ന് അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇറാഖിലെ സുരക്ഷാ സ്ഥിതിഗതികള്‍ പരിഗണിച്ചുകൊണ്ട് സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് കഴിഞ്ഞ ദിവസം ബാഗ്ദാദിലെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ പതിനാറ് മാസമായി രാജ്യത്ത് തുടരുന്ന ആഭ്യന്തര കലാപം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സിറിയന്‍ സുരക്ഷാ ആസ്ഥാനത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ പ്രതിരോധമന്ത്രിയുള്പ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: