ഡെന്‍വര്‍: യുഎസ് നഗരമായ ഡെന്‍വറില്‍ സിനിമാ തീയറ്ററിനുള്ളില്‍ 12 ഓളംപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 24 കാരനായ ജെയിംസ് ഹോംസാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം പോലീസിന്റെ ചോദ്യങ്ങളോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ കോമിക് പുസ്തകങ്ങളിലെ വീര കഥാപാത്രമാണ് ബാറ്റ്മാന്.ഇതിലെ വില്ലന്‍ കഥാപാത്രമായ ജോക്കറാണെന്നു പറഞ്ഞാണ് സ്ക്രീനിന് മുന്നില്‍ നിന്നുകൊണ്ട് അക്രമി കാണികള്‍ക്ക് മുന്നിലേക്ക് നിറയൊഴിച്ചത്.വെടിയുതിര്‍ക്കുമ്പോള്‍ ഇയാള്‍ പാട്ടുകേട്ടിരുന്നുവെന്നും പറയപ്പെടുന്നു.
പുതിയ ബാറ്റ്മാന് ചിത്രമായ ദ് ഡാര്‍ക്ക് നൈറ്റ് റൈസസ് പ്രദര്ശിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അക്രമി നിറയൊഴിച്ചത്.കാണികള്‍ക്കിടയില്‍ പുകബോംബ് എറിഞ്ഞശേഷമാണ് വെടിയുതിര്‍ത്തത്.12 പേര് മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തെത്തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പ്രചരണപരിപാടി മാറ്റിവെച്ചിരുക്കുകയാണ്.ആക്രമണത്തെ അദ്ദേഹം അപലപിച്ചിരുന്നു.വൈതൗസിന്റെ പതാക ഇന്നലെ പകുതി താഴ്ത്തികെട്ടി. അതേസമയം ,അറസ്റ്റിലായ ജെയിംസ് ഹോംസ് വളരെ ബുദ്ധിമാനായ വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് അയാളുടെ അധ്യാപകരും സഹപാഠികളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: