ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ലോകാരോഗ്യ സംഘടനക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടു.ഇസ്ഖാക് ഖാകറാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.കറാച്ചിയിലെ സൊഹ് റാബ് ഗോത്തിലാണ് സംഭവം.സംഭവത്തെ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് അപലപിച്ചു.മതത്തിനും രാജ്യത്തിനും മനുഷ്യര്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ 17 ന് ആരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.ഐക്യരാഷ്ട്രസഭയുടെ പോളിയോ നിര്‍മാര്‍ജ്ജന പരിപാടിക്കായി പാക്കിസ്ഥാനിലെത്തിയ ഉദ്യോഗസഥരുടെ വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. യുഎന്‍ നടത്തുന്ന പോളിയോ നിര്‍മാര്‍ജ്ജന പരിപാടിക്ക് നെരത്തെ മുതല്‍ പാക് താലിബാന്റെ ഭീഷണി ഉണ്ടായിരുന്നു.അടുത്തിടെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നാണ് ഉദ്യോഗസ്ഥരുടെ മിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: