അബുജ: നൈജീരിയയില്‍ 5 പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് 30 പേര് കൊല്ലപ്പെട്ടു.തെക്കന്‍ നഗരമായ പോര്‍ട്ട് ഹാര്‍ട്ട് കോട്ടിന് സമീപം റുമുവോകെഹിമിലാണ് അപകടമുണ്ടായത്.പെട്രോള്‍ ശേഖരിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടശേഷം പൈപ്പ്ലൈനുകളില്‍ നിന്ന് പെട്രോള്ശേഖരിക്കാനെത്തിയവരെ സൈന്യം ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സംഘം വക്താവ് യുഷാഹു ഷുഹൈബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പരിക്കേറ്റവരുടെ എണ്ണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.പെട്രോള്‍ ടാങ്കറുകള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.
കഴിഞ്ഞാഴ്ച്ച അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് 200 പേര് കൊല്ലപ്പെട്ടിരുന്നു.ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് നൈജീരിയയെങ്കിലും അവിടത്തെ ജനങ്ങള്‍ പട്ടിണിയിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: